Friday 11 May 2012

സ്വാമി വിവേകാനന്ദന്‍റെ ജീവിതം സമജസേവകര്‍ക്കുള്ള  ഉത്തമ മാതൃക ........

സമാജസേവകര്‍ക്കുള്ള ഉത്തമ മാതൃകയാണ്  സ്വാമി വിവേകാനന്ദന്‍റെ ജീവിതം. 1893 ല്‍  ആരുമറിയാതെ, ഒരു സംഘടനയുടെയും പിന്തുണ ഇല്ലാതെ ഭിക്ഷാംദേഹിയായി അമേരിക്കയില്‍ കാലു കുത്തിയ അദ്ദേഹം  ലോകമതമഹാസമ്മേളന വേദിയിലെ ഒറ്റ പ്രസംഗം കൊണ്ട്  തന്നെ അദ്ദേഹം ലോക പ്രശസ്തനായി. അദ്ദേഹത്തിന്‍റെ വേഷഭൂഷാദികളും സംസാരശൈലിയും ജനങ്ങളെ വളരെയധികം  ആകര്‍ഷിച്ചു. അദ്ദേഹത്തിന് അമേരിക്കയില്‍ വളരെയധികം ആരാധകരുണ്ടായി. കപ്പലിറങ്ങിയപ്പോള്‍ തല ചായ്ക്കാന്‍ പോലും ഇടം കിട്ടാതെ കഠിനമായ തണുപ്പ് സഹിക്കാന്‍ കഴിയാതെ കാലിപെട്ടിയില്‍ കിടന്നുറങ്ങിയ സ്വാമിജിക്ക് പിന്നീട് രാജകീയമായ സ്വീകരണവും പരിചരണവുമാണ് ലഭിച്ചത്. സമ്പന്നന്‍മാരായ പ്രഭുക്കന്‍മാര്‍ അദ്ദേഹത്തിന്‍റെ ആഥി ത്യത്തിനു  വേണ്ടി മത്സരിച്ചു വലിയൊരു അനുയായി വൃന്ദം  അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികളാകാന്‍  തയ്യാറായി. എതോരാളുടെയും  മനസ്സ് ഒന്നിടറി പോകുമായിരുന്ന സാഹചര്യം. പെട്ടന്നു ണ്ടാ കുന്ന പേരും പ്രശസ്തിയും ഏതൊരു മനുഷ്യനേയും വഴി തെറ്റിക്കുമല്ലോ . എന്നാല്‍ വിവേകാനന്ദ സ്വാമികളുടെ കാര്യ ത്തില്‍  മറി ച്ചാ ണ് സംഭവിച്ചത് .ഒരു ദിവസം ധനികനായ പ്രഭുവിന്‍റെ ബംഗ്ലാ വില്‍  വിഷ്ടങ്ങളായ ഭക്ഷണ പാനീയങ്ങള്‍ക്കു ശേഷം പതുപതു ത്ത  മെത്ത വിരിച്ച കട്ടില്‍ അദ്ദേഹത്തിനു തയ്യാറാക്ക പ്പെട്ടു. എന്നാല്‍  ഈ  അവസരത്തില്‍ ഭാരതത്തിലെ പട്ടിണിക്കാരായ , അവശരായ, രോഗതുരരായ   ആലംബഹീനരായ  നാരായണന്‍മാരുടെ ............. ദരിദ്ര നാരായണന്‍മാരുടെ  ചിത്രമാ ണ് അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. സങ്കടം സഹിക്കാനാകാതെ വെറും നിലത്ത് കിടന്ന് ഹൃദയം പൊട്ടിക്കരഞ്ഞു . ഈ മനസ്ഥിതി ആണ്  ഒരു സമാജസേവകന് വേണ്ടത്. എത്ര ഉന്നതമായ നിലയില്‍ എത്തിയാലും തന്‍റെ ചുറ്റുപാടും കഷ്ടത അനുഭവിക്കുന്ന അനേകം ജനങ്ങള്‍ ഉണ്ടെന്ന ബോധം ഉണ്ടാകണം. 

4 comments:

  1. Yes that also happened. but most people liked his dressing. because in that dress he looked like a king............ really a prophet king........... some looked him like a joker mostly in the streets.......... but in the stage of the parliament of religions he shined like a king and attracted the mass. thank you for your comment

    ReplyDelete
  2. Good work Ranga and you try to input more about him like his unforgettable moments and Incidents, etc...

    ReplyDelete